2013 നവംബർ 27, ബുധനാഴ്‌ച

പ്രകൃതിയും മനുഷ്യനും ....


ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം ഉണ്ട് അന്ന് പറയുന്നതുപോലെ തന്നെ, ഒരു കുന്നുന്ടെങ്ങിൽ ഒരു മനോഹരമായ താഴ്വരയും ഉണ്ടാകും. ഓരോ മനുഷ്യന്റെയും വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികള കൊണ്ട് നാം നശിപ്പിക്കുന്ന മലകളും കുന്നുകളും മൂലം നാം ജീവിക്കുന്ന ഇ സുന്ദര താഴ്വരയെയാണ് ഇല്ലാതാക്കുന്നത്. നാം ഒന്ന് ഓര്ക്കണം പ്രകൃതിയും പ്രകൃതി വിഭവങ്ങളും നമുക്ക് പാരമ്പര്യമായി ദാനം കിട്ടിയ സ്വത്ത്‌ അല്ല മറിച്ചു വരും  തലമുറയില നിന്നും നാം കടമായി വാങ്ങിയതാണ്. ഇത് പലിശ സഹിതം തിരികെ കൊടുക്കാൻ നാം ബാദ്ധ്യസ്ഥരുമാണ്. പലിശ ഇല്ലെങ്കിലും മുതൽ എങ്കിലും തിരികെ കൊടുക്കണ്ടേ....? ഓര്ക്കുക നാം ഇടിച്ചു നിരത്തുന്ന ഓരോ മലയും പുനര് നിര്മ്മിക്കാൻ ആവാത്തതാണ്. നാം മുറിക്കുന്ന ഓരോ മരവും പ്രകൃതിയുടെ തീരാ നഷ്ടങ്ങളാണ്.....
കേരളത്തെ മരുഭൂമി ആക്കാതിരിക്കാം ....
പ്രകൃതിയെ വരും തലമുറയ്ക്ക് തിരികെ കൊടുക്കാം 

2013 ഫെബ്രുവരി 23, ശനിയാഴ്‌ച

മായുന്ന സന്ധ്യ....

സായം സന്ധ്യ മാഞ്ഞു പോകുന്നു.... നിലാവ് പെയ്യുന്ന അമ്പിളി പ്രഭയിലെക്കോ അതോ കൂരിരുട്ടിന്‍റെ നിശബദതയിലേക്കോ? എന്തായാലും നാളെ ഒരു നല്ല പ്രഭാതത്തില്‍ പുത്തന്‍ ഉണര്‍വും പ്രതീക്ഷകളുമായി തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ ......  സായം സന്ധ്യ തിരി താഴ്ത്തുന്നു.

തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്കുന്നില്‍ നിന്നും എടുത്ത ചിത്രം - ഡാന്‍റോ. 

2013 ജനുവരി 27, ഞായറാഴ്‌ച

പ്രകൃതിയെ സംരക്ഷിക്കൂ ജീവന്‍ നിലനിര്‍ത്തൂ...


ഓരോ മരവും മുറിച്ചു കഴിയുമ്പോള്‍ .... ഓരോ പുഴയും വറ്റിച്ചു കഴിയുമ്പോള്‍ .... നാം തിരിച്ചറിയും നോടുകെട്ടുകള്‍ ഭക്ഷിക്കാനാകില്ലെന്ന് ...... അതിനാല്‍ ഓരോ പുല്കൊടിയും, ഓരോ തുള്ളി ജലവും സംരക്ഷിക്കൂ... നമുക്കും വരും തലമുറക്കും ജീവിക്കാന്‍ ഇവ അത്യാവശ്യമാണ്.....

വരള്‍ച്ചയിലെ വസന്തം .....


You might also like

Related Posts with Thumbnails